Advertisment

നാല് വര്‍ഷത്തിനുള്ളില്‍ കോന്നിയിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

New Update

publive-image

Advertisment

കോന്നി: നാലുവര്‍ഷത്തിനുള്ളില്‍ കോന്നി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

143 കോടിരൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കുന്നതിന് യോഗം ഈ മാസം 28ന് ചേരും. പ്രമാടം, കലഞ്ഞൂര്‍-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആര്‍ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.98 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. കോന്നി മെഡിക്കല്‍ കോളജിലേക്കും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1,2,14,15 വാര്‍ഡുകളിലെ 5642 പേര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി.

മെഡിക്കല്‍ കോളജിന്റെ വികസനത്തിന് കുടിവെള്ള പദ്ധതി അനിവാര്യമാണെന്നും കോന്നിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അഡ്വ. കെയു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംവി അമ്പിളി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ററ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അജോ മോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ദേവകുമാര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എപി ജയന്‍, ശ്യാംലാല്‍,അമ്പിളി വര്‍ഗീസ്, കരിമ്പനാംകുഴി ശശിധരന്‍ നായര്‍, അബ്ദുള്‍ മുത്തലിഫ്, കെ.ജി രാമചന്ദ്രന്‍ പിള്ള, ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ സേതുകുമാര്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

pathanamthitta news
Advertisment