Advertisment

തിരുവോണ നാളിൽ എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു

New Update

publive-image

Advertisment

എടത്വ: തിരുവോണ നാളിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.

കുടിവെള്ള വിതരണം സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യം നിർവഹിക്കും.

തേവേരി ആർ & ടി ഏജൻസീസിൻ്റെ സഹകരണത്തോടെയാണ് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നത്.

പ്രളയത്തിന് ശേഷം തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങി. വെള്ളപൊക്കം മൂലം വല കിണറുകളിലെയും ജലം ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്.

മലിനജലം കയറിയതു മൂലം വേനൽ ക്കാലത്തെക്കാൾ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ജനം അനുഭവിക്കുന്നത്.

20 ലീറ്റർ ശുദ്ധജലമടങ്ങിയ കുപ്പികളാണ് ഓരോ വീടുകളിലും സൗജന്യമായി നല്കുന്നത്. സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, എൻജെ സജീവ്, സുധീർ കൈതവന, സിയാദ് മജീദ് എന്നിവർ നേതൃത്വം നല്കും.

എടത്വ പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോണിലും തലവടി പഞ്ചായത്തിലെ സൗഹൃദ നഗറിലെ വീടുകളിലും ഗ്രുവൽ സെൻ്ററിലും കുടിവെള്ളം വിതരണം ചെയ്തതായി കോർഡിറ്റേർ സിബി സാം തോട്ടത്തിൽ, ഷാജി ആലുവിള എന്നിവർ പറഞ്ഞു.

 

alappuzha news
Advertisment