Advertisment

കോവിഡ് ഭീതി; ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്

author-image
ഫിലിം ഡസ്ക്
New Update

2013ല്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisment

publive-image

തിയേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച്‌ ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍' എന്ന് ജീത്തു ജോസഫ് പറഞ്ഞു.

drishyam second part
Advertisment