Advertisment

ദൃശ്യം ആദ്യഭാഗം ജിസ് ജോയ് ഒരുക്കിയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടാവില്ല ! ‘വെറുതെ സെക്കന്റ് പാർട്ട് എടുത്ത് സമയം കളഞ്ഞു, വൈറലായി വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

ദൃശ്യം 2 മികച്ച ഇന്ത്യയിലെമ്പാടും മികച്ച പ്രതികരണം നേടുമ്പോൾ വ്യത്യസ്തമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ദൃശ്യം ആദ്യഭാഗം ജിസ് ജോയ് ഒരുക്കിയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടാവില്ല എന്നാണ് വീഡിയോയിൽ പറയുന്നത്. വർക്കിച്ചൻ ജെ പുത്തൻവീട്ടിൽ എന്ന വ്യക്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

ദൃശ്യം ആദ്യ ഭാഗം ജിസ് ജോയ് സംവിധാനം ചെയ്യുമ്പോൾ അതിലെ മുഖ്യ കഥാപാത്രങ്ങൾക്കൊപ്പം ജിസ് ജോയ് ഒരുക്കിയ ‘സൺ‌ഡേ ഹോളിഡേ’യിലെ കെപിഎസി ലളിതയുടെ കഥാപാത്രവും ചിത്രത്തിലെത്തുന്നുണ്ട്.

അതിനോടൊപ്പം തന്നെ സിദ്ദിഖ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിലെ ഡയലോഗും പറയുന്നു. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന വീഡിയോയുടെ അവസാനം ജോർജുകുട്ടി കുറ്റസമ്മതം നടത്തി ജയിലിൽ പോകുന്നു. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.

https://www.instagram.com/p/CLweyNDhKgs/?utm_source=ig_embed&utm_campaign=embed_video_watch_again

film news drisyam
Advertisment