Advertisment

ഡ്രൈവിങ് ലൈസന്‍സിന്‍റെ കാലാവധി കഴിഞ്ഞോ? പുതുക്കാന്‍ മാര്‍ച്ച്‌ 31 വരെ വാഹനം ഓടിച്ചു കാണിക്കേണ്ട

New Update

തിരുവനന്തപുരം: കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ മാര്‍ച്ച് 31വരെ വാഹനം ഓടിച്ചു കാണിക്കേണ്ട. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിനുമുമ്പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കി നല്‍കുക.

Advertisment

publive-image

ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31 വരെ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര നിയമഭേദഗതിയെത്തുടര്‍ന്ന് ഒക്ടോബര്‍ മുതലാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ. ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്സ്, എട്ട് അഥവാ എച്ച്‌, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകള്‍.

driving licence
Advertisment