Advertisment

ഡ്രൈവിംഗ് ലൈസൻസിന് പുതിയ ചട്ടങ്ങൾ: ഒക്ടോബർ ഒന്നുമുതൽ നിയമങ്ങള്‍ പലതും മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം 2020 ഒക്ടോബര്‍ 1 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. ഐടി സേവനങ്ങളുടെയും ഇലക്ട്രോണിക് നിരീക്ഷണത്തിന്റെയും ഉപയോഗം രാജ്യത്ത് ട്രാഫിക് നിയമങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ഇടയാക്കുകയും ഡ്രൈവർമാരില്‍ നിന്നുള്ള അപമാനം തടയുന്നതിന് പൗരന്മാരെ സഹായിക്കുകയും ചെയ്യും

Advertisment

publive-image

2020 ഒക്ടോബർ 1 മുതൽ നിരവധി നിയമങ്ങൾ മാറാൻ പോകുന്നു, മോട്ടോർ വാഹന നിയമങ്ങൾ, ഉജ്വാല പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ നാളെ മുതൽ മാറുന്നു.അതിനാൽ അവയെക്കുറിച്ച് മുൻകൂട്ടി അറിയേണ്ടത് പ്രധാനമാണ്.

ഒക്ടോബർ ഒന്നുമുതൽ ഡ്രൈവിംഗ് ലൈസൻസുകൾ പരിഷ്കരിക്കേണ്ടതായി വരികയും ചെയ്യും. ഇതിന് പുറമേ പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല. വൻകിട ബിസിനസുകൾക്ക് ഒക്ടോബർ ഒന്നുമുതൽ കോർപ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതും ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1989 ലെ മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം, റൂട്ട് നാവിഗേഷനായി മാത്രം മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇത് ഡ്രൈവിംഗ് സമയത്ത് ഡ്രൈവറുടെ ഏകാഗ്രതയെ ബാധിക്കില്ല.

ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിൽ ഒന്നുമുതൽ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും അനുവദിക്കും. ക്യു ആർ കോഡ് ഉൾപ്പെടുന്ന മൈക്രോ ചിപ്പ് അടങ്ങിയിട്ടുള്ളതാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനവും ലൈസൻസിലുണ്ട്. പുതിയ മാറ്റങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസിൽ ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ കഴിഞ്ഞ 10 വർഷത്തെ പിഴ ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിക്കാൻ സർക്കാരിനെ സഹായിക്കും.

ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവർമാർ, അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവർ എന്നിവരെ തിരിച്ചറിയാനും പുതിയ ലൈസൻസ് സർക്കാരിനെ സഹായിക്കും.

ഒക്ടോബർ ഒന്ന് മുതൽ സംബന്ധിച്ച് പേപ്പർരഹിത ആർസി ബുക്കുകൾ പുറത്തിറക്കാനാണ് സർക്കാർ നീക്കം. പുതിയ ആർസി ബുക്കിന്റെ മുൻവശത്ത് ഉടമയുടെ പേര് അച്ചടിച്ചിരിക്കും. പിൻവശത്ത് ക്യൂ ആർ കോഡും മൈക്രോ ചിപ്പും എംബഡ് ചെയ്തിരിക്കും.

പ്രധാനമന്ത്രി ഉജ്ജ്വാല യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതിനുള്ള പ്രക്രിയ 2020 സെപ്റ്റംബര്‍ 30ന് അവസാനിക്കും.പി‌എം‌യു‌വൈ പ്രകാരം സൗജന്യ പാചക ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്നതിന് സെപ്റ്റംബർ അവസാനം വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു.

വിദേശ പണം ഇടപാടുകൾക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 1 മുതൽ ഇത് നിലവിൽ വന്നേക്കും. 2020ലെ ഫിനാൻസ് ആക്ട് പ്രകാരമാണ് നടപടി. ആര്‍ബിഐയുടെ പുതുക്കിയ റെമിറ്റൻസ് സ്കീം അനുസരിച്ചാണ് ഇത്. എന്നാൽ ടിസിഎസ് ഈടാക്കുന്നതിന് സര്‍ക്കാര്‍ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 700,000 രൂപയ്ക്ക് മുകളിൽ പണം അയക്കുമ്പോൾ ആണ് നികുതി ബാധകമാവുക. ടൂര്‍ പാക്കേജുകൾക്കും ഇത് ബാധകമാകും.

അതേസമയം വിദേശത്ത് പഠനത്തിനായി പോയിരിയ്ക്കുന്ന വിദ്യാര്‍ത്ഥികളിൽ പലരും ലോൺ എടുത്തിരിയ്ക്കുന്നതിനാൽ ധനകാര്യസ്ഥാപനങ്ങൾ നടത്തുന്ന പണം ഇടപാടുകൾക്ക് 0.5 ശതമാനമാകും ഈടാക്കുക. വ്യക്തികൾക്ക് പരമാവധി 2.5 ലക്ഷം ഡോളര്‍ വരെയാണ് അയക്കാൻ ആകുക എന്നായിരുന്നു ആദ്യ നിര്‍ദേശം.

ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. ഓയിൽ കമ്പനികൾ നേരത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ വാലറ്റുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പണമിടപാടുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഡെബിറ്റ് കാർഡുകൾക്കുള്ള ഡിസ്കൌണ്ട് ഇപ്പോഴത്തേക്ക് തുടരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അർബൻ അക്കൌണ്ടുകൾക്കും 3000 രൂപയും ഗ്രാമീണ ശാഖകൾക്കും 1000 രൂപയുമായി നിലനിർത്തിയിട്ടുണ്ട്. ഈ തുക നിലനിർത്തുന്നതിൽ ഉപയോക്താക്കൾ പരാജയപ്പെട്ടാൽ പിഴയീടാക്കും. പത്ത് രൂപയ്ക്ക് പുറമേ ജിഎസ്ടിയുമാണ് ഈടാക്കുക.

അക്കൌണ്ട് ഉടമ 50-75 ശതമാനം കുറവ് വന്നാൽ 12 രൂപയും ജിഎസ്ടിയുമാണ് അടയ്ക്കേണ്ടിവരിക. 75 ശതമാനത്തിൽ അധികം തുക കുറവുവന്നാൽ 14 രൂപ ജിഎസ്ടിയുമാണ് നൽകേണ്ടതായി വരിക. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

driving liscence
Advertisment