Advertisment

വീട്ടിലിരുന്ന് മടുത്ത എട്ടുവയസുകാരൻ അമ്മയുടെ കാറുമായി കറങ്ങാൻ പോയി....പിന്നെ സംഭവിച്ചത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബെര്‍ലിന്‍: കുട്ടികൾ വീട്ടിൽ പല വിധത്തിലുള്ള കുരുത്തകേടുകളും കാണിക്കും പലതും നശിപ്പിക്കും എന്നാൽ ഒരു എട്ടു വയസുകാരന്റെ കുരുത്തകേട് കുറച്ചു കടന്നു പോയി.

Advertisment

publive-image

വീട്ടിൽ ഇരുന്ന് സമയം പോകാത്തതു കൊണ്ട് ആശാൻ അമ്മയുടെ കാറുമെടുത്ത് ചുറ്റാൻ പോയി. രാത്രി കുട്ടിയും കാറും കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറുമായി കുട്ടിയെ കണ്ടെത്തിയത്.

രാത്രി വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചെന്നും ഡ്രൈവ് ചെയ്യാന്‍ തോന്നിയെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കാറുമായി ഹൈവേയിലൂടെ പാഞ്ഞ കുട്ടി 140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ ഹസാര്‍ഡ് സിഗ്നല്‍ ഇട്ട് വാഹനം നിര്‍ത്തി. മുന്‍കരുതല്‍ സിഗ്നലോടെ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് കുട്ടിയെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

Advertisment