Advertisment

കുവൈറ്റില്‍ തന്ത്ര പ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അ‍ഞ്ജാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

Advertisment

publive-image

സെപ്തംബര്‍ 28ന് കുവൈറ്റിലെ ബുര്‍ഖാന്‍ പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തിയതിന് മൂന്ന് കുവൈറ്റി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. അല്‍ സൂറിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തിയതിന് നേരത്തെ രണ്ട് പ്രവാസികളും പിടിയിലായിരുന്നു.

 

kuwait kuwait latest
Advertisment