Advertisment

മയക്കുമരുന്നു കേസില്‍ അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്ട്രീയ തലത്തിലേക്കും നീളുന്നു; നടിമാരായ സഞ്ജനയ്ക്കും നിവേദിതയ്ക്കും എന്‍സിബി നോട്ടീസ് , പ്രതിപ്പട്ടികയില്‍ മുന്‍മന്ത്രിയുടെ മകനും

author-image
ഫിലിം ഡസ്ക്
Updated On
New Update

ബംഗലൂരു : മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്ട്രീയ തലത്തിലേക്കും നീളുന്നു. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി സഞ്ജന ഗല്‍റാണിയെ ഇന്നു ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisment

publive-image

ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. കേസില്‍ ഉള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആല്‍വ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവാണ്.

അന്തരിച്ച മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ജീവരാജിന്റെ മകളെയാണ് വിവേക് ഒബ്‌റോയ് വിവാഹംചെയ്തത്. ആദിത്യയുടെ അമ്മ നന്ദിനി ആല്‍വ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി വിവേക് ഒബ്‌റോയ് എത്തിയിരുന്നു.

അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായിരുന്നു രാഗിണി. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയോടൊപ്പം പ്രചാരണരംഗത്ത് രാഗിണി മുഴുവന്‍ സമയവുമുണ്ടായിരുന്നു. ഇത് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

drug case
Advertisment