Advertisment

മയക്കുമരുന്നിൽ കുടുങ്ങുന്ന പ്രവാസി യാത്രക്കാരുടെ ദുരിതം

author-image
jayasreee
Updated On
New Update

ഇക്ബാൽ മുറ്റിച്ചൂർ

Advertisment

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രവാസികൾക്കിടയിലും മയക്കു മരുന്ന് മാഫിയ വിലസുന്നു എന്നതിന്റെ മുഖ്യ തെളിവാണ് ആദ്യമായി ഗൾഫിലേക്ക് വരുന്നവരെ ഗൾഫിൽ എയർപോർട്ടിൽ പൊടിയിലും മറ്റുമൊക്കെയായി മയക്കു മരുന്ന് കണ്ടെത്തി പിടിക്കപ്പെടുന്നത് പതിവ് കാഴ്ചയാണ്.

പലതവണ ഗൾഫിൽ വരുന്നവരും ഇടക്ക് പിടിയിലാകുന്നുണ്ട്. ഇതെല്ലാം നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ നിന്നും കയറി വന്നതാണെന്ന സത്യം ഏറെ വേദനാജനകമാണ്.

നാട്ടിലെ എയർപോർട്ടിൽ എല്ലാ ചെക്കിങ് കഴിഞ്ഞിട്ടും അവിടെയുള്ള നിയമപാലകർക്കൊന്നും എന്തുകൊണ്ട് ഈ കാര്യം അറിയാതെ പോകുന്നു?എന്തുകൊണ്ട് മയക്കു മരുന്ന് പോലുള്ളവ ലഗേജിനകത്തുണ്ടെന്ന് മനസിലാക്കാൻ സാധിക്കാതെ പോകുന്നു?

ഇതിലൂടെ നിരപരാധികളായ പലരും മറുനാട്ടിൽ പിടിക്കപ്പെടുന്നു. ഭൂരിഭാഗം പേരും സുഹൃത്തുക്കളാൽ ആണ് ചതിയിൽ പെടുന്നത് എന്ന യാഥാർഥ്യം ഉൾക്കൊണ്ടു തന്നെ ഒരുപാട് ഉത്തരമില്ലാത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ഈ പ്രശ്നം ആവർത്തിക്കാതിരിക്കാൻ നാട്ടിലെ നിയമപാലകർക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു...

Advertisment