Advertisment

സിനിമാ സെറ്റില്‍ ലഹരി പരിശോധന തുടങ്ങി ; പള്ളിയായാലും പള്ളിക്കൂടമായാലും പരിശോധിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍

New Update

കൊച്ചി : സിനിമയടക്കം വിവിധ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് എക്സൈസ് അഡീഷണൽ കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയൽ. ഇന്നലെ തന്നെ ചിലയിടങ്ങളില്‍ പരിശോധന നടന്നിട്ടുണ്ട്. ഒരു വിഭാഗത്തെയും മാറ്റിനിർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നടനോ നടിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ശക്തമായ പരിശോധന നടത്തും. ലഹരി ഉപയോഗം തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും എക്സൈസ് അഡീഷണൽ കമ്മിഷണർ പറഞ്ഞു. ആ

രോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരെയും ചോദ്യം ചെയ്യാനാകില്ല. വ്യക്തമായ സൂചന ലഭിച്ചാൽ മാത്രം പരിശോധന നടത്തും. സിനിമയെന്നോ പള്ളിയെന്നോ പള്ളിക്കൂടമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും സാം ക്രിസ്റ്റി ഡാനിയല്‍ വ്യക്തമാക്കി.

Advertisment