Advertisment

ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍, 44 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗലൂരു : ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. ലഹരിമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. 44 ലക്ഷം രൂപയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. ബംഗലൂരു കെ ആര്‍ പുരത്തുവെച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ലഹരിമരുന്ന് ഇടപാടുകാരായ പ്രതികളെ അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നിവരാണ് പിടിയിലായ മലയാളികള്‍.

Advertisment

publive-image

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ ആര്‍ പുരത്തെ ഒരു വീട്ടില്‍ സിസിബിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് സംഘം വലയിലായത്. ഇവരില്‍ നിന്നും നാലു കിലോ ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു.

2133 ഗ്രാം ഹാഷിഷ് ഓയില്‍, രണ്ടു കിലോ കഞ്ചാവ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. സിനിമാക്കാര്‍ ഉള്‍പ്പെട്ട ലഹരി കടത്തുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് സൂചന.

drug siezed
Advertisment