Advertisment

കാറുകളില്‍ കടത്താന്‍ ശ്രമിച്ച 205 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കാറുകളില്‍ കടത്താന്‍ ശ്രമിച്ച 205 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി ജോയി, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരെ അറസ്റ്റു ചെയ്തു. സുരേഷ് രഞ്ചിത്ത് വധക്കേസിലെയും കണ്ണാടി ഷാജി വധക്കേസിലെയും പ്രതിയാണ്.

Advertisment

publive-image

ആന്ധ്രയില്‍ നിന്നാണ് തിരുവനന്തപുരത്തേക്കു കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംക്‌ഷനു സമീപം വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു.

കാര്‍ ഡിവൈഡറിലിടിച്ചു നിന്നപ്പോൾ എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചു. മല്‍പിടിത്തത്തിലൂടെയാണ് രണ്ടു പ്രതികളെ കീഴടക്കിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സിഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

drug siezed
Advertisment