Advertisment

കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് മാരക മയക്കുമരുന്ന് ശേഖരം പിടികൂടി

New Update

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപം എസ്.പി ജംഷിദിന്റെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

Advertisment

publive-image

മാരക മയക്കുമരുന്നുകളായ 45 ഗ്രാം എംഡിഎംഎ, 42 ഗ്രാം ചരസ്, 10.55 ഗ്രാം കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളില്‍ മയക്കുമരുന്ന് മൊത്ത വില്‍പ്പന നടത്തുന്നയാളാണ് ജംഷീദെന്ന് എക്‌സൈസ് വ്യക്തമാക്കി.

കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

marijuna siezed drug siezed
Advertisment