Advertisment

മുരിങ്ങക്കായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

New Update

മലയാളികളെ സംബന്ധിച്ച് നാടന്‍ രുചികള്‍ എപ്പോഴും ഒരു ദൗര്‍ബല്യമാണ്. വീട്ടുമുറ്റത്തെ ചീര,

അടുക്കളത്തോട്ടത്തിലെ വഴുതന, പറമ്പിലെ മുരിങ്ങ, പപ്പായ, തക്കാളി, വെണ്ടയ്ക്ക, മുളക്, പയര്‍,

പാവല്‍ എന്നിങ്ങനെ എത്രയോ തനിനാടന്‍ രുചികള്‍ക്ക് വേണ്ട കൂട്ടുകള്‍ നമുക്ക് പരിസരങ്ങളില്‍ നിന്ന് തന്നെ കിട്ടാറുണ്ട്. നാട്ടുരുചിക്കൂട്ടുകളെല്ലാം ഇപ്പോള്‍ മിക്ക വിപണികളിലും ലഭ്യമാണ്.

ഇക്കൂട്ടത്തില്‍ പെടുന്ന ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ.

Advertisment

publive-image

ഈ കൊവിഡ് കാലത്ത് നമ്മള്‍ ആരോഗ്യം സംബന്ധിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ളത് രോഗ

പ്രതിരോധശേഷിയെ കുറിച്ചാണ്. മുരിങ്ങക്കായയുടെ കാര്യത്തിലും എടുത്തുപറയേണ്ടൊരു ഗുണം അതിന് രോഗപ്രതിരോധശേഷിയെ ശക്തമാക്കാനുള്ള കഴിവുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ നിലവിലെ മോശംസാഹചര്യത്തില്‍ ഡയറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായി മുരിങ്ങക്കായും

പരിഗണിക്കാം.

വൈറ്റമിന്‍-ബി, വൈറ്റമിന്‍-സി, ആന്റിഓക്‌സിഡന്റുകള്‍, സിങ്ക്, അയേണ്‍, ഫൈബര്‍ എന്നിങ്ങനെശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുടെയും സ്രോതസാണ് മുരിങ്ങക്കായ. ദഹനപ്രവര്‍ത്തനങ്ങളെസുഗമമാക്കുന്നത് മുതല്‍ എല്ലിന് ബലം നല്‍കാന്‍ വരെ ഈ പച്ചക്കറി നമ്മെ സഹായിക്കുന്നു.

അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരുകൂട്ടം ഘടകങ്ങളടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെമുരിങ്ങക്കായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാംരോഗങ്ങളെ പ്രതിരോധിക്കാനും ഇത് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളെ

പ്രതിരോധിക്കാന്‍ മുരിങ്ങക്കായയ്ക്കുള്ള കഴിവ് ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നതാണ്. വൈറല്‍ ബാധകളെ എതിര്‍ക്കാനും രക്തത്തെ ശുദ്ധിയാക്കാനും പ്രതിരോധവ്യവസ്ഥയെ ബലപ്പെടുത്താനുമെല്ലാം മുരിങ്ങക്കായ ഏറെ സഹായകമാണ്.

DRUMSTICK BENEFITS
Advertisment