Advertisment

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മദ്യനയം ; അബ്കാരി ഫീസുകള്‍ കൂട്ടി , ഡ്രൈ ഡേ ഒഴിവാക്കില്ല ; ക​ള്ളു​ഷാ​പ്പു​ക​ള്‍ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ലേ​ലം ചെ​യ്യും

New Update

തി​രു​വ​ന​ന്ത​പു​രം : സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ പു​തി​യ മ​ദ്യ​ന​യം നി​ല​വി​ല്‍ വ​രും. അ​ബ്കാ​രി ഫീ​സു​ക​ള്‍ കു​ട്ടി​യ​താ​ണ് ഒ​രു പ്ര​ധാ​ന തീ​രു​മാ​നം. എ​ന്നാ​ല്‍ ഒ​ന്നാം തി​യ​തി​യി​ലെ ഡ്രൈ ​ഡേ ഒ​ഴി​വാ​ക്ക​ണം എ​ന്ന നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു.

publive-image

സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ളും ബ്രൂ​വ​റി​ക​ളും മൈ​ക്രോ ബ്രൂ​വ​റി​ക​ളും തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ചും ക​ര​ട് മ​ദ്യ​ന​യ​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ല. ക​ള്ളു​ഷാ​പ്പു​ക​ള്‍ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ലേ​ലം ചെ​യ്യും. സി​സ്റ്റി​ല​റി​ക​ളു​ടെ ടൈ-​അ​പ്പ് ഫീ​സി​ലും വ​ര്‍​ധ​ന​യു​ണ്ട്. ലൈ​സ​ന്‍​സ് ഫീ​സ് 28 ല​ക്ഷ​മാ​യി​രു​ന്ന​ത് 30 ല​ക്ഷ​മാ​ക്കി.

cabinet decision dry day
Advertisment