Advertisment

വരണ്ട ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാന്‍ അഞ്ച് പൊടിക്കൈകള്‍

New Update

ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.

Advertisment

publive-image

അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ

ആരോഗ്യത്തിനും നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്.

നന്നായി പഴുത്ത പഴം ഉടച്ചതില്‍ രണ്ട് ടീസ്പൂണ്‍ കോക്കനട്ട് മില്‍ക്ക് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ്

ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.

രണ്ട്..

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത്

യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം.

മൂന്ന്..

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു

ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം

മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

നാല്..

ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ്

രൂപത്തില്‍ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം

ചെറുചൂടുവെള്ളത്തില്‍ കഴുകാം.

അഞ്ച്..

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതംഅര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകാം.

dry skin tips
Advertisment