Advertisment

17 ഇന്ത്യക്കാര്‍ മരിച്ച ദുബായ്‌ ബസ്‌ അപകടം; ഡ്രൈവറുടെ ശിക്ഷ കുറച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്‌: പന്ത്രണ്ട്‌ ഇന്ത്യക്കാരടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ്‌ ബസ്‌ അപകടത്തില്‍ ശിക്ഷിക്കപ്പെട്ട ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാ കലാവധി അപ്പീല്‍ കോടതി കുറച്ചു. 55കാരനായ ബസ്‌ ഡ്രൈവറുടെ തടവ്‌ എഴു വര്‍ഷത്തില്‍ നിന്ന്‌ ഒരു വര്‍ഷമാക്കിയാണ്‌ അപ്പീല്‍ കോടതി കുറച്ചത്‌.

Advertisment

publive-image

13,612 യു.എസ്‌ ഡോളര്‍ പിഴയായും, 9,25,660 യു.എസ്‌ ഡോളര്‍ ദിയാദനമായും നല്‍കണമെന്ന ട്രാഫിക്‌ കോടതി വിധിയില്‍ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ആശ്രിതര്‍ക്കാണ്‌ നല്‍കേണ്ടത്‌. അതേ സമയം ശിക്ഷാകാലാവധിക്ക്‌ ശേഷം നാടുകടത്താനുളള ഉത്തരവും പിന്‍വലിച്ചു.

2019 ജൂലൈയിലായിരുന്നു ഡ്രൈവര്‍ക്ക്‌ ദുബായ്‌ ട്രാഫിക്‌ കോടതി ഡ്രൈവര്‍ക്ക്‌ 7 വര്‍ഷം തടവും അരലക്ഷം ദിര്‍ഹം പിഴയും വിധിച്ചത്‌. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തു. അപകടത്തിന്‌ കാരണം തന്റെ പിഴവാണെന്ന്‌ ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു.

പെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ഒമാനില്‍ പോയി മടങ്ങുന്നവരടക്കം ആകെ 31 യാത്രക്കാരണു ബസിലുണ്ടായിരുന്നത്‌. ദുബായ്‌ - ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ റോഡിലെ റാഷിദിയ്യ മെട്രോ സ്റ്റേഷനു സമീപത്ത്‌ ഉയരമുളള വാഹനങ്ങള്‍ പ്രവേശിക്കുന്തന്‌ തടയാന്‍ വച്ചിരുന്ന കവാടത്തിലേക്ക്‌ ബസ്‌ ഇടിച്ചുകയറുകയായിരുന്നു.

12 ഇന്ത്യക്കാരും, 2 പാകിസ്ഥാനികള്‍, അയര്‍ലന്‍ഡ്‌, ഒമാന്‍, ഫിലിപ്പീനി സ്വദേശികളായ ഒരോത്തരുമാണ്‌ അപകടത്തില്‍ മരിച്ചത്‌. ഡ്രൈവര്‍ ഉള്‍പ്പടെ 13 പേര്‍ക്ക്‌ പരിക്കേറ്റു.

dubai accident
Advertisment