Advertisment

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്: കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു. നടുവണ്ണൂർ സ്വദേശി രാമചന്ദ്രൻ (63) ആണ് മരിച്ചത്. രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കടുത്ത ന്യൂമോണിയ കാരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അല്‍ നഹ്ദ എന്‍.എം.സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് പിന്നീട് കൊവിഡ് സ്ഥീരീകരിക്കുകയായിരുന്നു.

ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ ശങ്കരന്‍ അടിയോടി. മാതാവ് : സരോജിനി അമ്മ. ഭാര്യ : പുഷ്പ കൊളോറത്ത്, കാവുന്തറ. മക്കള്‍: സുദേവ് ചന്ദ്രന്‍ (സി.എ വിദ്യാര്‍ത്ഥി), സുസ്മിത ചന്ദ്രന്‍. മരുമകന്‍ : അരുണ്‍ ലാല്‍.

Advertisment