Advertisment

ദുബായ് ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ഏഴു കോടിയിലേറെ രൂപയുടെ സൗഭാഗ്യം; 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ആഡംബര കാര്‍

New Update

publive-image

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയിൽ വീണ്ടും മലയാളി ഭാഗ്യം. ശരത് കുന്നുമ്മലാണ് ഇപ്രാവശ്യം ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം നേടിയത്. ഫെബ്രുവരി 2ന് ഒാൺലൈൻ വഴിയാണ് ശരത് 351 സീരീസിലുള്ള 4275 എന്ന ടിക്കറ്റ് വാങ്ങിയത്.

ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ് എടുത്തത്. മറ്റു നറുക്കെടുപ്പുകളിൽ അബുദാബി ഇന്ത്യൻ സ്കൂളിലെ 12–ാം ക്ലാസ് വിദ്യാർഥിനി റിയ രൂപേഷ് ആഡംബര കാറും സാനിയോ തോമസ് ആഡംബര മോട്ടോർ ബൈക്കും നേടി.

Advertisment