Advertisment

കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട മലയാളിക്ക് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴു കോടിയിലധികം രൂപയുടെ സമ്മാനം

New Update

publive-image

Advertisment

ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം മലയാളിക്ക്. കൊവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടമായ പ്രവാസി മലയാളി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയ്ക്കര്‍ഹനായത്. സുഹൃത്തുക്കളുമായ നാല് പേര്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്.

നാലു വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടര്‍ന്ന് ഈ കമ്പനിയില്‍ ജോലി നഷ്ടമായി. ഡിസംബര്‍ 28-നാണ് അവസാന പ്രവര്‍ത്തി ദിനം. ഇതിനിടെ പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്.

കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്.

Advertisment