Advertisment

യുഎഇ വീസക്കാർക്ക് തിരിച്ചുവരാൻ അനുമതി നൽകിയ വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; യുഎഇയുടെ ആദ്യ പട്ടികയില്‍ ഇടംപിടിച്ചത് പാകിസ്ഥാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ കാത്തിരിപ്പ് നീളും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുബാദി: ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി ഉടനടി ദുബായിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് യുഎഇയുടെ ആദ്യ പട്ടികയില്‍ ഇടം നേടിയത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുഎഇയില്‍ തിരികെ എത്താന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.

Advertisment

publive-image

അതതു രാജ്യങ്ങളിൽ യുഎഇ അംഗീകരിച്ച ലബോറട്ടറികളിൽനിന്ന് യാത്രയ്ക്കു 72 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് നിബന്ധന. പുറത്തുവിട്ട ആദ്യഘട്ട പട്ടികയിൽ ഇന്ത്യയിൽനിന്ന് ഒരു ലബോറട്ടറിയും ഇടംപിടിച്ചിട്ടില്ല.

അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഈ മാസം 31 വരെ ഇന്ത്യ വിലക്കിയ പശ്ചാത്തലത്തിൽ ഇനി യുഎഇയുടെ പട്ടികയിൽ ഉൾപ്പെട്ടാൽ പോലും മലയാളികൾ അടക്കം പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.

uae uae latest covid 19 all news
Advertisment