Advertisment

യു എ ഇ ടോളറൻസ് ഇയർ ന്റെ ഭാഗമായി ദുബൈ ജ'അഫ്രിയ എൻഡോവ്മെന്റ് ചാരിറ്റബിൾ കൗൺസിൽ പരിപാടി സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ : യു എ ഇ ടോളറൻസ് ഇയർ ന്റെ ഭാഗമായി ദുബൈ ജ'അഫ്രിയ എൻഡോവ്മെന്റ് ചാരിറ്റബിൾ കൗൺസിൽ പരിപാടി സംഘടിപ്പിച്ചു . പരിപാടിയില്‍ ചെയര്‍മാന്‍ ഇസ്മായില്‍ അല്‍ അബ്ബാസ്, വൈസ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഷവാബ് , മുനീര്‍ അല്‍റഹ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment

publive-image

ചടങ്ങിൽ ഷേഖ് ഇബ്രാഹിം അൽ ഹവയുടെ പ്രഭാഷണം അടങ്ങിയിരുന്നു.ദുബായിലെ ജഅഫരിയാ എൻഡോവ്മെൻറ് ചാരിറ്റബിൾ കൗൺസിൽ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

ദുബായിലെ ജഅഫരിയാ എൻഡോവ്മെൻറ് ചാരിറ്റബിൾ കൗൺസിൽ ബിൽഡിംഗിനു പുറത്ത് ചടങ്ങില്‍ പങ്കെടുത്തവര്‍ സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും പ്രതീകമായി ഒരു മരം നട്ടുപിടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ദുബൈ കെഎംസിസി ക്കുള്ള ഉപഹാരം ചെയർമാൻ ഇസ്മായിൽ അൽ അബ്ബാസ് ൽ നിന്നും പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ സ്വീകരിച്ചു .

Advertisment