Advertisment

ഇനി ദുബായില്‍ ഡ്രൈവറില്ലാതെ ടാക്സികള്‍ ഓടും

New Update

publive-image

Advertisment

ദുബായ്: ഇനി ദുബായ് നഗരത്തിലൂടെ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടും. എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) നിരത്തിലിറക്കിയത്.

ടാക്സിയില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും സെന്‍സറുകളുമാണ് യാത്ര സുരക്ഷിതമാക്കുന്നത്. കാറിന്റ മുൻവശത്ത് മൂന്ന് ക്യാമറകളുണ്ട്. ഇത് കൂടാതെ സൈഡിലും പുറകിലുമുണ്ട്. കാഴ്ചകൾ കാണാനും കൂടാതെ ട്രാഫിക്ക് റെക്കോഡ് ചെയ്യാനും റോഡിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനുമാണ് കാറിന്‍റെ മുന്‍ വശത്തുള്ള ക്യാമറകള്‍.

കാറിന് ചുറ്റുമുള്ള 400 മീറ്റർ പരിധി നിരീക്ഷിക്കാൻ കാറിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന സെൻസറുകൾക്ക് സാധിക്കും. കാറുകൾ സ്പീഡ് കുറയ്ണമെങ്കിലോ നിര്‍ത്തണമെങ്കിലോ ഈ സെൻസറുകൾ കൃത്യമായ നിര്‍ദ്ദേശം നല്‍കും.

ദുബായ് സിലിക്കൺ ഒയാസിസിന്റെയും ഡിജി വേൾഡിന്റെയും പങ്കാളിത്തത്തോടെയാണ് കാറുകൾ നിർമ്മിക്കുന്നത്. സിലിക്കോണ്‍ ഒയാസിസിലെ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ യാത്രക്കാരെ സ്വീകരിക്കുക.

Advertisment