Advertisment

മൈലക്കൊമ്പു സെന്റ് തോമസ് പള്ളിയിൽ ദുക്‌റാന തിരുനാൾ

New Update

ഇടുക്കി:  വിശ്വാസത്തിൽ നമ്മുടെ പിതാവും, ഇടവക മദ്ധ്യസ്ഥനുമായ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 1, 2, 3 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിലായി നാം ആഘോഷിക്കുകയാണ്. നമ്മുടെ ആഘോഷങ്ങളെല്ലാം നിലവിലുള്ള ലോക് ഡൗൺ നിയമങ്ങൾക്ക് വിധേയമായിരിക്കും. അതുകൊണ്ട് എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടാണ് ഈ വർഷം തിരുനാൾ ആഘോഷങ്ങളിൽ പങ്കു ചേരേണ്ടത്.

Advertisment

തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ജൂൺ ഇരുപത്തിനാലാം തീയതി ബുധനാഴ്ച ആരംഭിക്കുന്നതാണ്. രാവിലെ 6. 30 ന് ഉള്ള വിശുദ്ധ കുർബാനയെ തുടർന്ന് നൊവേന.

ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാവിലെ 6. 30 ന് ഉള്ള വിശുദ്ധ കുർബാനയെ തുടർന്ന് കൊടി ഉയർത്തൽ, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞും തുടർന്ന് ആഘോഷമായ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. കാർമ്മികൻ: ബഹു. ഫാ. പോൾ അവരാപ്പാട്ട്.

ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് പ്രസുദേന്തി വാഴ്ച്ച പ്രാർത്ഥനകളും സമാപന പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്. കർമ്മികൻ: ബഹു. ഫാ. ജോസഫ് കൂനാനിക്കൽ.

ബാഹ്യമായ ആഘോഷങ്ങളെല്ലാം നാം ഒഴിവാക്കുകയാണ്.ജൂലൈ 2, 3 (വ്യാഴം, വെള്ളി) തീയതികളിൽ പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങൾ എല്ലാം ഓൺലൈൻ ആയി എല്ലാവർക്കും ലഭ്യമാക്കുന്നതാണ്. വീടുകളിൽ ഇരുന്ന് എല്ലാവരും ആത്മനാ പങ്കുചേരണം എന്ന് അറിയിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ എല്ലാവർക്കും സ്നേഹപൂർവ്വം നേരുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്ന് ഫാ. ഫ്രാൻസിസ് ആലപ്പാട്ട്.

dukrana thirunnal
Advertisment