Advertisment

അമ്മ മഴവിൽ ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ മകള്‍ കുഞ്ഞു മറിയത്തോടൊപ്പം ദുൽഖറിന്റെ ഡാന്‍സ് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അമ്മ മഴവിൽ ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ മകള്‍ കുഞ്ഞു മറിയത്തോടൊപ്പം ദുൽഖര്‍ സല്‍മാനും പത്നി അമാലും നടത്തിയ ഡാന്‍സ് വീഡിയോ പുറത്ത് .

ദുല്‍ഖറിന്റെ റിഹേഴ്സല്‍ കാണാന്‍ എത്തിയതായിരുന്നു പത്നി അമാലും മകളും ഇതിനിടയിലായിരുന്നു മകളെ തോളിലേറ്റി ദുല്‍ഖറിന്റെ ഡാന്‍സ്‌. സുഹൃത്തുക്കള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു .

കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു "ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്.

എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു."

മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകൾ മറിയവും സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പക്ഷം. മറിയത്തിനോടുള്ള ആരാധകരുടെ ഇഷ്ടങ്ങൾ ലൈക്കുകളായും ഷെയറുകളായും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്.

malayala cinema mammootty
Advertisment