തമിഴിലെ ഏറ്റവും സെക്സിയായ നടന്‍ ആരാണെന്ന് ചോദ്യത്തിന് തമിഴ് നടി ചന്ദ്രിക രവിയുടെ ഉത്തരം സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു. ഒരു നവമാധ്യമം നടത്തിയ അഭിമുഖ പരിപാടിയിലാണ് ദുല്‍ഖര്‍ ആരാധകരെ ത്രസിപ്പിക്കുന്ന ചന്ദ്രികയുടെ ഉത്തരം .
ആരാണ് കോളിവുഡിലെ ഏറ്റവും സെക്സിയസ്റ്റായ അഭിനേതാവ് എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ഏറ്റവും സെക്സിയായി തനിക്ക് തോന്നിയ നടന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നായിരുന്നു ചന്ദ്രികയുടെ മറുപടി.
എന്നാല്‍ ദുല്‍ഖര്‍ മലയാളി താരമാണെന്നും, ആകെ രണ്ട് തമിഴ് സിനിമകള്‍ മാത്രമാണ് ചെയ്തതെന്നും അവതാരകന്‍ ഓര്‍മ്മിപ്പെടുത്തിയെങ്കിലും ദുല്‍ഖറില്‍ തന്നെ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ചന്ദ്രികയുടെ മറുപടി.
മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളില്‍ വിജയം നേടിയിട്ടുള്ള ചന്ദ്രിക സെയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.