Advertisment

കൊച്ചുമകളെ സുന്ദരിയാക്കുന്ന ഉപ്പൂപ്പ ; ഫാദേഴ്‌സ് ഡേയില്‍ മനോഹര പോസ്റ്റുമായി ദുല്‍ഖര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചു മകളുടെ മുടി കെട്ടി സുന്ദരിയാക്കുന്ന ഉപ്പൂപ്പ.. മനോഹരമായ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫാദേഴ്‌സ് ഡേയില്‍ ദുല്‍ഖര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. മകള്‍ കുഞ്ഞു മറിയത്തിന്റെ മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന ക്യാപ്ഷനൊപ്പം നോ ക്യാപ്ഷന്‍ നീഡഡ്, പിക്‌ചേഴ്‌സ് സ്പീക്‌സ് തൗസന്‍ഡ് വേഡ്‌സ്, മൈ ബിഗ്ഗെസ്റ്റ് ജോയ്, മൈ ഫാതര്‍ മൈ ചൈല്‍ഡ് എന്നീ ഹാഷ്ടാഗുകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

ഏതായാലും ആരാധകര്‍ കമന്റുകളുമായി പിന്നാലെ തന്നെയുണ്ട്. ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയം അമീറ സല്‍മാന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.

fathers day dulquar salman
Advertisment