തമിഴില്‍ എത്തിയപ്പോള്‍ ദുല്‍ഖറും ഹോട്ടായി; ഡിക്യുവിന്റെ ആദ്യ ഹോട്ട് സീനുകള്‍ വൈറലാകുന്നു

ഫിലിം ഡസ്ക്
Wednesday, September 5, 2018

തമിഴില്‍ ചൂടന്‍ ഗാനവുമായി ദുല്‍ഖര്‍ സല്‍മാന്‍. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.’ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ, ആദ്യമായാണ് ഇങ്ങനെ ഒരു ഗാനവുമായി എത്തുന്നത്. ത്രില്ലിങ് ലൗസ്റ്റോറിയാണ് ചിത്രം. വിവിധയിടങ്ങളിലായാണു ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. തമാശയും പ്രണയവും എല്ലാമുണ്ട്. തീര്‍ച്ചയായും ഈ ചിത്രം എല്ലാവര്‍ക്കും ഇഷടപ്പെടുമെന്നാണ് പ്രതീക്ഷ’-ദുല്‍ഖര്‍ പറയുന്നു.

ഋതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ഡിക്യുവിന്റെ ഗാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം. ‘ഗാനം പൊളിക്കും’ എന്നാണ് പലരുടെയും കമന്റുകള്‍.

പ്രമുഖ മ്യൂസിക് ബാന്റായ ‘മസാല കോഫി’ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ദുല്‍ഖറിന്റെ ‘സോളോ’ യ്ക്കും സംഗീതം ഒരുക്കിയത് ഇവരായിരുന്നു. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററിലെത്തും.

 

 

ചിത്രങ്ങള്‍

×