Advertisment

ദുല്‍ഖര്‍ ചിത്രം ‘കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍’ പുതിയ ചിത്രങ്ങള്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

ദുല്‍ഖര്‍ സല്‍മാന്റെ 25ാമത് ചിത്രമായ കണ്ണും കണ്ണും കൊള്ളൈ അടിത്താലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. പുതുമുഖ സംവിധാനയകനായ ദേസിങ് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ദ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീര എന്നാണ് റിതുവിന്റെ കഥാപാത്രത്തിന്റെ പേര്. കാലിസെന്ന വേഷം രക്ഷനും ശ്രേയയായി നിരഞ്ജിനിയും വേഷമിടുന്നു. മസാല കോഫി ബാന്റാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ്.

publive-image

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ ദുല്‍ഖര്‍ വീണ്ടും മറ്റൊരു പ്രണയ ചിത്രവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ രംഗത്ത് ആറുവര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റ 25ാമത്തെ ചിത്രമാണിത്.

Advertisment