Advertisment

ഇന്ത്യൻ 2ൽ ദുൽഖർ സൽമാൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഉലകനായകൻ കമൽ ഹാസനൊപ്പം ഇന്ത്യൻ 2ൽ മലയാളി താരം ദുൽഖർ സൽമാൻ. ഒപ്പം ചിമ്പു, കാജൽ അഗ്ഗർവാൾ എന്നിവരും ഉണ്ടാവും. അജയ് ദേവ്ഗൺ, നയൻ‌താര എന്നിവരും അണി ചേരുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. ഈ വർഷം ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വാർത്ത.

വായേയ് മൂടി പേസവും, ഓ കാതൽ കണ്മണി, സോളോ എന്നീ ചിത്രങ്ങൾക്ക് ശേഷം വരുന്ന ദുൽഖറിന്റെ തമിഴ് ചിത്രമാണ് ഇന്ത്യൻ 2. പക്ഷെ മറ്റുള്ളവയെ അപേക്ഷിച്ച്‌ വൻ താര നിര അണിനിരക്കുന്ന ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രമാവുമിത്. അടുത്തിടെ കർവാനിലൂടെ ബോളിവുഡിലെത്തിയ ദുൽഖർ, സോയ ഫാക്ടറിലും നായക കഥാപാത്രമാണ്. പറവക്ക് ശേഷം ഒരു എമണ്ടൻ പ്രേമ കഥ, സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്നിവ ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങളാണ്.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 ന്റെ പ്രഖ്യാപനം നടത്തിയത് കമലിന്റെ ജന്മദിനത്തിലാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വർമ്മനുമാണ്. ഇന്ത്യൻ ആദ്യ ഭാഗം പുറത്തിറങ്ങിയത് 1996ലാണ്.

Advertisment