ഇന്ന് വൈകീട്ട് ആറിന് ദുല്‍ഖര്‍ സല്‍മാന്‍ സര്‍പ്രൈസ്

ഫിലിം ഡസ്ക്
Monday, October 8, 2018

സിനിമാ പ്രേമികള്‍ക്ക്  സര്‍പ്രൈസ് നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് ആറിന് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിനിമയുടെ ട്രെയ്‌ലര്‍ അതിയായ സന്തോഷത്തോടെയാണ് താന്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ സിനിമ തന്റെ അടുത്ത സിനിമയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഏത് സിനിമയുടെ ട്രെയ്‌ലറായിരിക്കും താന്‍ പങ്കുവെക്കാന്‍ പോകുന്നതെന്ന് ആരാധകരോട് ദുല്‍ഖര്‍ ചോദിച്ചിട്ടുമുണ്ട്.

×