Advertisment

ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്; 15 മരണം

New Update

ലഖ്‌നൗ: ഉത്തരേന്ത്യയില്‍ ഭീതി പരത്തി വീണ്ടും പൊടിക്കാറ്റ്. വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലുണ്ടായ പൊടിക്കാറ്റില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മരങ്ങള്‍ വീണും വീടുകള്‍ തകര്‍ന്നുമാണ് ഏറെപ്പേരും മരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര നടപടി സ്വീകരിക്കാര്‍ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.

Advertisment

publive-image

മൊറാദാബാദിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴു പേര്‍ക്ക് ഇവിടെ ജീവഹാനിയുണ്ടായി. സംഭാലില്‍ മൂന്നുപേരും മരിച്ചു. മുസാഫര്‍നഗര്‍, മീററ്റ് എന്നിവടങ്ങളില്‍ രണ്ടുവീതവും അമ്രോഅയില്‍ ഒരാളും മരിച്ചു.

ഒരു മാസം മുന്‍പുണ്ടായ പൊടിക്കാറ്റില്‍ യു.പിയില്‍ 130 പേര്‍ മരണമടഞ്ഞിരുന്നു. ബറേലി, ബാരബങ്കി, ബുലന്ദ്ഷഹര്‍, ലക്ഷമിംപുര്‍ ഖിരി ജില്ലകളില്‍ 39 പേരാണ് മേയ് 13നുണ്ടായ പൊടിക്കറ്റില്‍ മരിച്ചത്. മേയ് 9നുണ്ടായ കാറ്റില്‍ ഇറ്റാവ, മഥുര, അലിഗഡ്, ആഗ്രഹ, ഫിറോസാബാദ്, ഹത്രാസ്, കണ്‍പൂര്‍ ജില്ലകളിലായി 18 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരുക്കേല്‍ക്കുകളും ചെയ്തിരുന്നു.

സംസ്ഥാനത്ത് മേയ് 2-3 തീയതികളിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏറെയും ആഗ്രയിലും പടിഞ്ഞാറന്‍ മേഖലയിലുമായിരുന്നു.

Advertisment