Advertisment

രണ്ടു കടുക്കാച്ചി മീനുകളെ പിടിച്ചു ; ട്രോളുകളെ കൂസാതെ കൂത്തുപറമ്പ് ചൂണ്ടയിടൽ മത്സരത്തിൽ വിജയിയായി പൊന്ന്യം സ്വദേശി

New Update

കണ്ണൂർ: ട്രോളുകളെ കൂസാതെ ചൂണ്ടയിടൽ മത്സരം നടത്തി കണ്ണൂരിലെ ഡിവൈഎഫ്ഐ തയ്യിൽമുക്ക് യൂണിറ്റ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ രണ്ട് കടുക്കാച്ചി(കടുങ്ങാലി) മീനുകളെ പിടികൂടിയ പൊന്ന്യം സ്വദേശി എം. അനീഷ് വിജയിയായി. എം സുജേഷിനാണ് രണ്ടാം സ്ഥാനം.

publive-image

ചൂണ്ടയും ഇരയുമായി എത്തി 11 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ആറു പേരുടെ ചൂണ്ടയിൽ മീൻ കുടുങ്ങി. അനീഷിന്‍റെയും സുജേഷിന്‍റെയും ചൂണ്ടയിൽ ഒരുമണിക്കൂറിനിടെ രണ്ട് മീനുകൾ കുടുങ്ങി. ഇതേത്തുടർന്ന് മീനിന്‍റെ തൂക്കം നോക്കിയാണ് വിജയികളെ നിശ്ചയിച്ചത്.

Advertisment