Advertisment

പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

Advertisment

പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.

സിദ്ധാര്‍ത്ഥിന്റെ വീടിനു നേരെ പെട്രോള്‍ ബൊംബെറിഞ്ഞശേഷം അക്രമികള്‍ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വൃശ്ചികം ഒന്നിന്റെ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹര്‍ത്താലിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ ആക്രമണമുണ്ടായിരുന്നു.

കുറ്റ്യാടി അമ്പലക്കുളങ്ങരയിലും നടിവണ്ണൂരിലുമായി ഇവര്‍ രണ്ടുതവണയാണ് ആക്രമണത്തിന് ഇരയായത്. ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെ ഭാര്യയ്ക്ക് ഭക്ഷണവുമായി പോകവേയായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.

ഈ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.

Advertisment