Advertisment

ഇ അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

author-image
admin
New Update

റിയാദ്: കെ.എം.സി.സി റിയാദ് സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മർഹൂം ഇ.അഹമ്മദ്  മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം സൗദി ബാഡ്മിന്റൺ ഫെഡറേഷൻ ഹെഡ് കോച്ച് അമ്മാർ അവാദ് ടൂർണമെന്റ് ഉപദേശക ബോർഡ് ചെയർമാനും സിന്മാർ ഗ്രൂപ്പ് എം ഡി യുമായ അനിൽ കുമാറിന് നൽകി നിർവ്വഹിച്ചു. പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ലോഗോ പ്രകാശനം സൗദി ബാഡ്മിന്റൺ ഫെഡറേഷൻ ഹെഡ് കോച്ച് അമ്മാർ അവാദ് സിന്മാർ ഗ്രൂപ്പ് എം ഡി  അനിൽ കുമാറിന് നൽകി നിർവ്വഹിക്കുന്നു

ഫെബ്രുവരി 18,19,20, 25, 26,27 തിയതികളിലായി റിയാദ് എക്സിറ്റ് പതിനെട്ടിലെ ഗ്രീൻ ക്ളബ് റിക്രിയേഷൻ ഹൗസിലാണ്‌ ടൂർണ്ണമെന്റ് നടക്കുന്നത്. മെൻസ് സിംഗിൾസ് ആന്റ് ഡബിൾസ്, മാസ്റ്റേർസ് ആന്റ് വെറ്ററൻസ് ഡബിൾസ്, ജൂനിയർ സിംഗിൾസ്, ഡബിൾസ് ആന്റ് മിക്സഡ് ഡബിൾസ് എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ്‌ മത്സരം നടക്കുക. ടൂർണ്ണമെന്റിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഇതിനകം നിരവധി ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്നതിനാൽ ഒരു ഇന്റനാഷണൽ ടൂർണ്ണമെന്റിനാണ്‌ റിയാദിൽ വേദിയൊരുങ്ങുക.

ഹഖീം വഴിപ്പാറ ടൂർണ്ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, സംഘാടക സമിതി ഭാരവാഹികളായ ജലീൽ തിരൂർ. കബീർ വൈലത്തുർ, അബ്ദുൽ റഹ്മാൻ ഫറോക്ക് , ഷാഹിദ് മാസ്റ്റർ, അലി പി സി വയനാട്, ടൂർണമെന്റ് ഡയറക്ടർ മക്ബൂൽ മണലൊടി. ക്ലബ് കോർഡിനേറ്റർ സാജിദ് ടി. സി, നാഷണൽ പ്ലയർ വാഹിദ്. ഐബിസി കോച്ച് സലാഹുദ്ധീൻ. യൂണിവേഴ്‌സിറ്റി പ്ലെയർ ഷമീം.അബേൽ ജോൺ, അശോക് കുമാർ, സക്കറിയ ഐസക്. സവാദ് എം എം ഇ ഐ സ്. ജത്തിൻ, കെപി മുഹമ്മദ് കുട്ടി, മജീദ് പയ്യന്നൂർ, സഫീർ, കെ ടി അബുബക്കർ മങ്കട, സലാം പറവണ്ണ, ഷാജഹാൻ വള്ളിക്കുന്ന്, ഫൈസൽ ചേളാരി, റസാഖ് വളക്കൈ, മുക്താർ, മുഹമ്മദ് കണ്ടകൈ, അൻവർ വാരം സംബന്ധിച്ചു. അബ്ദുറഹ്മാൻ ഫറോക്ക് സ്വാഗതം പറഞ്ഞു. സുഹൈൽ ഖിറാ അത്ത് നടത്തി. മാധ്യമ പ്രവർത്തകനും ഡിസൈനറുമായ നജീം കൊച്ചുകലുങ്കാണ്‌ ലോഗോ രൂപകൽ പ്പന ചെയ്തത്.

 

Advertisment