Advertisment

കുവൈറ്റ് അമീറിന്റെ വേര്‍പാട്; ഇന്ത്യന്‍ എംബസിയും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും ഒക്ടോബര്‍ 2 വരെ അടച്ചിടും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ആദരമര്‍പ്പിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഷാര്‍ഖ്, ഫഹഹീല്‍, അബ്ബാസിയ (ജലൂബ് അല്‍-ഷുവൈഖ്) എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ അടച്ചിടും.

അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ എംബസിയില്‍ തുടര്‍ന്നും ലഭ്യമാകും. അമീറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയും അനുശോചിക്കുന്നതായി എംബസി അറിയിച്ചു.

Advertisment