Advertisment

പിടിച്ചുപറിക്കാരും കഞ്ചാവ് അടിക്കാരുമായ ക്രിമിനലുകളെ ശബരിമലയില്‍ കൊണ്ടുപോയി തള്ളുകയാണ് സംഘപരിവാറുകാര്‍; ഇ.പി ജയരാജന്‍

New Update

Advertisment

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞെന്ന് ജയരാജന്‍ പറഞ്ഞു.

ഗവണ്‍മെന്റ് കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഈശ്വര വിശ്വാസികളുടെ വിശ്വാസത്തേയും അതുപോലെ ഇന്ത്യന്‍ ഭരണഘടനയേയും സര്‍ക്കാരിന് അനുസരിക്കേണ്ടതുണ്ട്. ഇപ്പോള്‍ പക്ക ക്രിമിനലുകളെയാണ് സംഘപരിവാറുകള്‍ ശബരിമലയില്‍ പ്രതിഷേധക്കാരെന്ന് പേരില്‍ എത്തിക്കുന്നത്.

പിടിച്ചുപറിക്കാരുടേയും കഞ്ചാവ് അടിക്കാരുടേയും കേന്ദ്രമാറി ഇപ്പോള്‍ അവിടം മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിമിനലുകളെ സംഘപരിവാര്‍ അവിടെ എത്തിക്കുകയാണ്. അവിടെയെത്തുന്ന യഥാര്‍ത്ഥ ഭക്തരെ ഇവര്‍ കൊള്ളയടിക്കും.

ശബരിമലയില്‍ കുതന്ത്രമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. ഭക്തര്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ശബരിമലയെ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ കാണരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി.

Advertisment