Advertisment

പ്രളയക്കെടുതിയില്‍ ഉണ്ടായത് 40,000 കോടിയുടെ നാശനഷ്ടം; വീട് നശിച്ചവര്‍ക്ക് കുടുംബശ്രീ വഴി വായ്പ നല്‍കിത്തുടങ്ങും; ദുരിതാശ്വാസത്തിനുള്ള നിവേദനം കേന്ദ്രത്തിന് ഉടന്‍ നല്‍കും: ഇ.പി ജയരാജന്‍

New Update

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനുള്ള നിവേദനം ഉടന്‍ കേന്ദ്രത്തിന് നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേന്ദ്രത്തിന് നല്‍കേണ്ട നിവേദനം തയ്യാറാക്കി കഴിഞ്ഞു. അതില്‍ കാലതാമസം ഉണ്ടായിട്ടില്ല. നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട് ഇന്ന് വൈകീട്ടോടെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

publive-image

പ്രളയംമൂലം 40,000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. വെള്ളം കയറി വീട് നശിച്ചവര്‍ക്ക് ഈ മാസം 25 മുതല്‍ വായ്പ നല്‍കിത്തുടങ്ങും. കുടുംബശ്രീ വഴി ഒരു ലക്ഷം രൂപയാണ് നല്‍കുകയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസൂത്രണ ബോര്‍ഡ് വെബ് പോര്‍ട്ടല്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisment