Advertisment

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ ലഭ്യമാവും

New Update

ദില്ലി: ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ ലഭ്യമാവും. അടുത്ത വർഷം മുതൽ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലെ പാസ്പോർട്ട് പുതുക്കുന്നവർക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സർ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാവും ലഭിക്കുക.

Advertisment

publive-image

പൈലറ്റ് പ്രൊജക്ടിൻ്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ 20,000 ഇ-പാസ്‌പോർട്ടുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ഇ-പാസ്പോർട്ടിലൂടെ വ്യാജ പാസ്പോർട്ട് നിർമിക്കുന്നത് തടയാനാവുമെന്നാണ് അവകാശവാദം. പദ്ധതിക്കായി ഒരു ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

മണിക്കൂറിൽ 10,000 മുതൽ 20,000 വരെ വ്യക്തിഗത ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ ഈ ഏജൻസിക്ക് സാധിക്കും. ഡൽഹി, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ഏജൻസിയെ കണ്ടെത്താൻ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു.

Advertisment