Advertisment

റൊമാനിയയില്‍ നിന്നുള്ള പക്ഷികള്‍, മുട്ടകള്‍ തുടങ്ങിയവയുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ച് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: റൊമാനിയയില്‍ നിന്നുള്ള പക്ഷികള്‍, മുട്ടകള്‍, കോഴിക്കുഞ്ഞുങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ച് കുവൈറ്റ്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് ഇത്തരമൊരു തീരുമാനം പുറപ്പെടുവിച്ചത്.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നടപടിക്രമങ്ങള്‍ക്കും അതോറിറ്റിയുടെ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ചരക്കുകള്‍ തരംതിരിക്കേണ്ടതാണ്. കുവൈറ്റിലെയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും വെറ്ററിനറി ക്വാറൻറൈൻ റെഗുലേഷൻ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

ഇറക്കുമതി ചെയ്തവയില്‍ പകര്‍ച്ചവ്യാധിയുടെ സാന്നിധ്യമുണ്ടെന്ന് അതോറിറ്റിയുടെ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞാല്‍, അത്തരം ചരക്കുകള്‍ നിരസിക്കും. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയ്ക്ക് രോഗബാധ കണ്ടെത്തിയാല്‍ അത് തിരിച്ചുകൊണ്ടുപോകാന്‍ ഇറക്കുമതി ചെയ്തവര്‍ ബാധ്യസ്ഥരായിരിക്കും.

Advertisment