Advertisment

പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രധാനമന്ത്രി പുറത്തിറക്കി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി.

ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ സംവിധാനമാണ് ഇത്. ഇത് ഒരു ക്യുആർ കോഡോ അല്ലെങ്കിൽ എസ്എംഎസ് സന്ദേശം വഴി ഗുണഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ഇ-റുപ്പി ലഭ്യമാക്കാനാവും.

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്.

ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. തുടക്കത്തിൽ, ആരോഗ്യ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് ഇ-റുപ്പി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകി വാക്സിനെടുക്കുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താം. വാക്സിനെടുക്കാൻ ആരെയെങ്കിലും സഹായിക്കണമെന്ന് താൽപര്യമുള്ളവർക്ക്, സഹായം ഇ-റുപ്പി വൗച്ചറുകളായി നൽകാം. ഇങ്ങനെ നൽകുന്ന പണം വാക്സിനേഷന് മാത്രമേ ഉപയോഗിക്കാനാകൂ -മോദി പറഞ്ഞു.

e rupi
Advertisment