മിനി സിമ്മുകളുടെയും കാലം കഴിയുന്നു; ഇനി ഇ-സിം

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, October 3, 2018

കാലം മാറുന്നതിന് അനുസരിച്ച് എല്ലാ സാങ്കേതിക ഉപകരണങ്ങൾക്കും അനുദിനം വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണുകൾ ദിവസംതോറും സ‌്മാർട്ടാകുമ്പോൾ അതിനൊത്ത‌് മാറുകയാണ‌് സിം കാർഡുകളും. മൈക്രോ സിമ്മിൽ നിന്ന് മിനി സിമ്മായും അതിൽ നിന്ന് നാനോയായും മാറിയ സിം കാർഡുകൾ ഇനി ഇ–സിമ്മിലേക്ക‌് മാറുകയാണ്.

പുതിയ സാങ്കേതിക വിദ്യ നിലവിൽ വരുന്നതോടെ സിം കാർഡ‌് എന്നത‌് സങ്കൽപ്പം മാത്രമാകും. വിവിധ കണക്ഷനുകൾക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാർഡുകൾ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ‌് പ്രധാന സവിശേഷത. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ–സിം) ഉണ്ടാകും.

സ്മാർട്ട് ഡിവൈസുകളുടെ മദർ ബോർഡുകളിലെ വെർച്വൽ സ്പേസിലാകും സിമ്മുകൾ. പുതിയ കണക്ഷൻ എടുക്കുമ്പോൾ ആ കണക്ഷന്റെ ഐ ഡി ഇ ഫോണിൽ നൽകിയാൽ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളിൽ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. എൻ.എഫ്​.സി ചിപ്പിന്​ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ്​ മറ്റ്​ മൊബൈൽ നിർമാണ കമ്പനികൾ നടത്തുന്നത്​. ഇന്ത്യയിൽ റിലയൻസ്​ ജിയോയും എയർടെല്ലുമാണ്​ ഇ-സിം ടെക്​നോളജി തുടക്കം കുറിച്ചിരിക്കുന്ന മൊബൈൽ സേവനദാതക്കാൾ .ഇന്ത്യയിലും എല്ലാ മൊബൈൽ സേവനദാതാക്കളും സ‌്മാർട‌് സിം സംവിധാനത്തിലേക്ക‌് ഉടൻ മാറുമെന്നാണ‌് കരുതുന്നത‌്.

 

×