Advertisment

67 വർഷത്തെ സേവനത്തിന് ശേഷം  പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ട്‌; കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ ഇ. ശ്രീധരന് ഹർഷാരവങ്ങളോടെ ഊഷ്മള വരവേൽപ്പ് !

New Update

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ ഇ. ശ്രീധരന് ഹർഷാരവങ്ങളോടെ ഊഷ്മള വരവേൽപ്പ്. ആദ്യമായാണ് ഇ. ശ്രീധരൻ ബി.ജെ.പി പൊതുവേദിയിലെത്തുന്നത്

Advertisment

publive-image

മലപ്പുറം ചങ്ങരം കുളത്ത് നൽകിയ സ്വീകരണത്തിൽ ആണ് ഇ. ശ്രീധരൻ പങ്കെടുത്തത്. വിജയ യാത്രയുടെ മലപ്പുറം ജില്ലയിലെ സമാപന സമ്മേളനം ആയിരുന്നു ചങ്ങരംകുളത്ത്.

67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇ. ശ്രീധരൻ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്നും പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തൻ്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായെന്നും അദ്ദേഹം പറഞ്ഞു.

e sreedharan speaks e sreedharan s
Advertisment