Advertisment

സ്‌നേഹിതന്‍മാര്‍ വഴിയാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്; മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് ഇ. ശ്രീധരന്‍

New Update

പാലക്കാട് : മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. രാഷ്ട്രീയക്കാരനായിട്ടല്ല മെട്രോമാന്‍ ആയിട്ടാണ് വോട്ടര്‍മാര്‍ കാണുന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Advertisment

publive-image

സ്‌നേഹിതന്‍മാര്‍ വഴിയാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. വളരെ അഭിമാനത്തോടെയാണ് കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസില്‍ എത്തിയതെന്നും ശ്രീധരൻ പറയുന്നു.

സ്വഭാവ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസിന് നിര്‍ണായക പങ്കുണ്ട്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടപ്പോഴും സംഘടനയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍.എസ്.എസ് ആണ് തന്നില്‍ രാജ്യസ്‌നേഹവും മൂല്യങ്ങളും സൃഷ്ടിച്ചിരുന്നത്. മെട്രോമാന്‍ ആയിരിക്കുമ്പോഴും ഉദ്യോഗകാലത്തും മനസില്‍ ആര്‍എസ്എസ് ആയിരുന്നു. നേരത്തെ തന്നെ ശാഖയില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

e sreedharan e sreedharan speaks
Advertisment