Advertisment

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. പുലര്‍ച്ചെ മൂന്നിനായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.

Advertisment

publive-image

പോര്‍ട്ട് ബ്ലെയറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രണ്ടുദിവസത്തിനിടെ രണ്ടാം തവണയാണ് ആന്‍ഡമാനില്‍ ഭൂചലനം ഉണ്ടാകുന്നത്. ഞായറാഴ്ച രാവിലെ 6.38 നും ഭൂകമ്പം ഉണ്ടായിരുന്നു.

കശ്മീരിലെ കാര്‍ഗിലിലും ഇന്നു രാവിലെ ഭൂചലനം ഉണ്ടായി. ലഡാക്കിന് സമീപം വടക്കുപടിഞ്ഞാറന്‍ കാര്‍ഗിലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പുലര്‍ച്ചെ 5.47 നായിരുന്നു ഭൂചലനം.

earthquake
Advertisment