Advertisment

ഇടുക്കി ജില്ലയിൽ 2 നേരിയ ഭൂചലനങ്ങൾ, ചലനം 5 സെക്കൻ്റ് വീതം നീണ്ടു നിന്നു

New Update

ഇടുക്കി: ജില്ലയിലെ പീരുമേട്, കുമളി ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി 8.44 നും 9.05നും രണ്ടു ഭൂചലനങ്ങൾ വീതം അനുഭവപ്പെട്ടു . രണ്ടാമത്തെ ഭൂചലനത്തിനാണ് തീവ്രത കൂടുതൽ.

ചലനം 5 സെക്കൻ്റ് വീതം നീണ്ടു നിന്നു.

Advertisment

publive-image

പെരുവന്താനം, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, ചക്കുപള്ളം എന്നിവിടങ്ങളിൽ ചലനം ഉണ്ടായി. വോൾക്കനോ ഡിസ്കവറി സൈറ്റ് പ്രകാരം തീവ്രത 3.4 രേഖപ്പെടുത്തി.

മൂന്നാമതൊരു ഭൂചലനം തമിഴ്നാട്ടിൽ കമ്പത്തിന് 19 കിമീ തെക്കുപടിഞ്ഞാറായി കേരളാതിർത്തിയോട് ചേർന്ന് അനുഭവപ്പെട്ടു.

earthquake
Advertisment