Advertisment

ജപ്പാനിലെ ഭൂചലനം ; സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

New Update

ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തേ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Advertisment

publive-image

6.8 തീവ്രതയിൽ ഭൂചലനമുണ്ടാകുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിനു പിന്നാലെ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ അടിയന്തിരമായി റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാക്ടറുകള്‍ അടക്കുകയും ചെയ്തിരുന്നു.

ഇരുന്നൂറിലേറെ വീടുകളിൽ വൈദ്യുതിബന്ധം തകരാറിലായി.കഴിഞ്ഞ ജൂണിൽ ഒസാക മേഖലയിലുണ്ടായ ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisment