Advertisment

ഭൂ​കമ്പം : ഇ​ന്തോ​നേ​ഷ്യയില്‍ ആ​ശു​പ​ത്രി​കെ​ട്ടി​ടം ത​ക​ര്‍​ന്ന് എ​ട്ട് പേ​ര്‍ മ​രി​ച്ചു; കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍​ക്കു വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ടരുന്നു

New Update

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പി​ലു​ണ്ടാ​യ ഭൂ​കമ്പ​ത്തി​ല്‍ ആ​ശു​പ​ത്രി​കെ​ട്ടി​ടം ത​ക​ര്‍​ന്ന് എ​ട്ട് പേ​ര്‍ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍​ക്കു വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Advertisment

publive-image

മാ​മു​ജു​വി​ലെ മി​ത്ര മ​ന​ക​രാ ആ​ശു​പ​ത്രി​യാ​ണ് ഭൂ​കമ്പ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. ആ​ശു​പ​ത്രി​കെ​ട്ടി​ടം ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്നു. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് അ​റു​പ​തോ​ളം പേ​രെ ര​ക്ഷ​പെ​ടു​ത്തി.വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 42 പേ​രാ​ണ് മ​രി​ച്ച​ത്. 600നു ​മു​ക​ളി​ല്‍ പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. 15,000 പേ​രെ താ​ത്കാ​ലി​ക ക്യാ​മ്പു​ക​ളി​ലാ​ക്കി.

മു​ന്നൂ​റോ​ളം ഭ​വ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ര​വേ ദു​ര ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

earthquake indonasia
Advertisment