കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ മോദി ചിത്രം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ഡല്‍ഹി: കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ​ചിത്രം പതിക്കുന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.

ബിജെപിയുടെ മുഖ്യ പ്രചാരകൻ പ്രധാനമന്ത്രിയാണെന്നിരിക്കെ മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കലും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയത്

സ്വന്തം ചിത്രം പതിക്കുക വഴി അധികാര ദുർവിനിയോഗം മാത്രമല്ല, കോവിഡ്​ രക്ഷാ ദൗത്യത്തിൽ പങ്കാളികളായ മെഡിക്കൽ രംഗത്തുള്ളവരുടെയും മരുന്ന്​ വികസിപ്പിച്ച വിദഗ്​ധരുടെയും ക്രെഡിറ്റ്​ തട്ടിയെടുക്കുകയാണെന്നും രാജ്യസഭയിലെ തൃണമൂൽ നേതാവ്​ ഡെറക്​ ഒ​ബ്രിയൻ കുറ്റപ്പെടുത്തി.

×